ആഢ്യന്‍പാറ ജലവൈദ്യുതപദ്ധതി ഉടന്‍ പൂര്‍ത്തിയാകും
https://chaliyartimes.blogspot.com/2015/05/blog-post_3.html
നിലമ്പൂര്‍: ജില്ലയിലെ ആദ്യ വൈദ്യുതോത്പാദന പദ്ധതിയായ ആഢ്യന്‍പാറ ജലവൈദ്യുതപദ്ധതി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാവും. 2007 ഒക്ടോബറില്‍ വൈദ്യുതി മന്ത്രിയായിരുന്ന എ. കെ. ബാലന്‍ ഉത്ഘാടനം നിര്‍വഹിച്ച പദ്ധതി രണ്ട് വര്ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ പല കാരണങ്ങളാല്‍ എട്ടുവര്‍ഷത്തോളം വൈകുകയായിരുന്നു. പരീക്ഷണ ഘട്ടം എന്ന നിലയിലുള്ള വൈദ്യുതി ഉത്പാദനം ഈ വരുന്ന 7ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടക്കും. ജൂണ്‍ പകുതിയോടെ പദ്ധതി പൂര്‍ണനിലയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.5 മെഗാവാട്ട് ആണ് ഇതിന്റെ ഉത്‌പാദന ശേഷി.