നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് ഇന്ന് പുലര്‍ച്ചയാണ് സംഭവം. മാതാവ് ബ്ലേഡ് കൊണ്ട...
https://chaliyartimes.blogspot.com/2018/09/blog-post.html
കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് ഇന്ന് പുലര്‍ച്ചയാണ് സംഭവം. മാതാവ് ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. പുലര്‍ച്ചെ വീട്ടില്‍ തന്നെ ജനിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ വിവരമന്വേഷിക്കുകയും തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അമ്മ റിന്‍ഷയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ മെഡില്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.