ഭർത്താവുമായി അകന്ന സഹോദരി പ്രസവിച്ചു; സഹോദരൻ കുട്ടിയെ കഴുത്തറുത്തുകൊന്നു
മലപ്പുറം: കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മാതാവ് നബീലയുടെ അറിവോടും സമ്മതത്തോടും കൂടി സഹോദരൻ ഷിഹാബ് കുഞ്ഞിനെ ...
https://chaliyartimes.blogspot.com/2018/09/blog-post_3.html
മലപ്പുറം: കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മാതാവ് നബീലയുടെ അറിവോടും സമ്മതത്തോടും കൂടി സഹോദരൻ ഷിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൂട്ടിലങ്ങാടിക്കടുത്ത ചെലൂര്‍ സ്കൂള്‍പ്പടിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടാണ് ചെലൂർ സ്വദേശി നബീല ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് നബീലയും സഹോദരൻ ഷിഹാബും കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിൽ നിന്ന് കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. നബീലയെയും സഹോദരന്‍ ഷിഹാബിനേയും പൊലീസ് പിടികൂടി. പ്രസവശേഷമുള്ള അമിതരക്തസ്രാവത്തെതുടർന്ന് നബീലയെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നാലു വര്‍ഷമായി ഭർത്താവുമായി അകന്ന് കഴിയുന്ന സഹോദരി പ്രസവിച്ചപ്പോൾ കുടുംബത്തിനുണ്ടാകുന്ന മാനഹാനി ഭയന്ന് കൊലപാതകം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.