IMO വീഡിയോ കാളിംഗ് അപ്ലിക്കേഷന്റെ നോട്ടിഫിക്കേഷനുകള്‍ എങ്ങിനെ ടേണ്‍ ഓഫ് ചെയ്യാം
https://chaliyartimes.blogspot.com/2015/04/turn-off-imo-notifications.html
ഈ അടുത്ത കാലത്തായി വളരെയധികം ആളുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വീഡിയോ കാള്‍ അപ്ലിക്കേഷനാണ് imo. 2G നെറ്റ്‌വര്‍ക്കിലും വലിയ കുഴപ്പമില്ലാത്തവിധത്തില്‍ വീഡിയോ കാള്‍ ആസ്വദിക്കാം എന്നതാണ് ഈ അപ്ലിക്കേഷന്റെ പ്രത്യേകത. എന്നാല്‍ ഈ അപ്ലിക്കേഷന്റെ നോട്ടിഫിക്കേഷനുകള്‍ പലരേയും അലോസരപ്പെടുത്തുന്ന വിധത്തിലാണ്. ഈ നോട്ടിഫിക്കേഷനുകള്‍ എങ്ങിനെ ടേണ്‍ഓഫ് ചെയ്യാം എന്ന് നോക്കാം. പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കാം, ഈയിടെ ഒരു സുഹൃത്തിനോട് imo ആപ്പ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ തന്ന മറുപടി "ഇന്‍സ്റ്റോള്‍ ചെയ്തിരുന്നു, നോട്ടിഫിക്കേഷന്റെ ആധിക്യം കാരണം അണ്‍ഇന്‍സ്റ്റോള്‍ ചെയ്ത് എന്നാണ്". അത്കൊണ്ട് അറിയാത്തവര്‍ക്ക് ഉപയോഗപ്പെടുത്താം.
- ആദ്യമായി നിങ്ങളുടെ ഫോണില്‍ imo ആപ്പ് തുറന്ന് മെനു ഓപ്ഷന്‍ (1) ക്ലിക്ക് ചെയ്യുക.
- പിന്നീട് തുറന്ന് വരുന്ന വിന്‍ഡോയില്‍ സെറ്റിംഗ്സ് മെനു (2) സെലക്ട് ചെയ്യുക.
- സെറ്റിംഗ്സില്‍ നോട്ടിഫിക്കേഷന്‍സ് (3) എന്ന ഓപ്ഷനില്‍ അണ്‍ടിക്ക് ചെയ്ത് വൈബ്രേഷന്‍, ലൈറ്റ്സ്, സൗണ്ട്, പോപ്‌അപ് നോട്ടിഫിക്കേഷനുകള്‍ ഇവയെല്ലാം ഒരുമിച്ച് ടേണ്‍ ഓഫ് ചെയ്യാം. അല്ലെങ്കില്‍ ഇവയില്‍ വേണ്ടാത്തത് മാത്രമായി (4) സെലക്ട് ചെയ്ത് ടേണ്‍ ഓഫ് ചെയ്യുകയുമാവാം.