യെമനില്‍ അരീക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി വാര്‍ത്ത
https://chaliyartimes.blogspot.com/2015/04/blog-post_7.html
ആഭ്യന്തര കലാപം നടന്നുകൊണ്ടിരിക്കുന്ന യെമനില്‍ അരീക്കോട് സ്വദേശിയെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അരീക്കോട് സ്വദേശി നാലകത്ത് സല്‍മാനെയാണ് തലസ്ഥാനമായ സന്‍ആയുടെ അടുത്തുള്ള സഅദയില്‍നിന്ന് ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്. സല്‍മാനടക്കം ആറുപേരെ തട്ടിക്കൊണ്ട് പോയതില്‍ അഞ്ചു പേരെ വിട്ടയച്ചതായാണറിവ്. മോചിതരായവര്‍ നല്‍കിയ വിവരമനുസരിച്ചാണ് സല്‍മാന്‍ വിമതരുടെ പിടിയിലായ കാര്യം പുറംലോകമറിയുന്നത്. ഭാര്യക്കും അഞ്ച് മക്കള്‍ക്കുമൊപ്പം യെമനില്‍ താമസിച്ചു വരികയായിരുന്നു സല്‍മാന്‍.