'ആശ്വാസം' മെഡിക്കല്‍ ക്യാമ്പ് നടത്തി
https://chaliyartimes.blogspot.com/2015/04/blog-post_77.html
എടവണ്ണപ്പാറ: എടവണ്ണപ്പാറ ചാലിയപ്രം ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന ആശ്വാസം നേത്രപരിശോധന-ഹോമിയോമെഡിക്കല്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമറുല്‍ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സി.വി.സക്കറിയ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.അബ്ദുള്ള, വാര്‍ഡ് മെമ്പര്‍ സി.ഭാസ്‌കരന്‍, ഷെരീഫ്, കെ.വി.മുഹമ്മദ്കുഞ്ഞു, കുഴിമുള്ള ഗോപാലന്‍, കെ.പി.ഫൈസല്‍, ഡോ.എന്‍.എം.അഷ്‌റഫ്, കെ.കെ.നിഖില്‍, വിശ്വരാജ്, റഹ്മാന്‍ മധുരക്കുഴി, സി.കെ.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കടപ്പാട്: മാതൃഭൂമി