മണല്‍ വാരാനുള്ള അനുമതി മൂന്നുമാസത്തേക്ക് കൂടി നീട്ടി
https://chaliyartimes.blogspot.com/2015/04/blog-post_10.html
മണല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത നദികളില്‍നിന്ന് മണല്‍ വാരാനുള്ള അനുമതി മൂന്നുമാസത്തേക്കുകൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മണല്‍ നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന നിര്‍മാണമേഖലയില്‍ ഈ ഉത്തരവ് ഏറെ ആശ്വാസമാകും. നിരോധനം നിലനിന്നിരുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രണ്ടുതവണകളിലായി നാലരമാസം മാത്രമായിരുന്നു മണലെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 23 മുതല്‍ താല്‍കാലിക അനുമതിയുടെ സമയപരിധി തീര്‍ന്നതിനെത്തുടര്‍ന്ന്‍ നിരോധനം നീക്കാന്‍ മണല്‍ തൊഴിലാളികള്‍ സമരരംഗത്തുണ്ടായിരുന്നു. തൊഴിലാളികളുടെ അതിശക്തമായ ഇടപെടലുകളെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയത്.