കളർഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഉടൻ, ബൂത്ത് ലെവൽ ഓഫീസർമാർ 30 നകം വീടുകളിലെത്തും
https://chaliyartimes.blogspot.com/2015/04/30_11.html
മലപ്പുറം: തിരഞ്ഞെടുപ്പ്‌വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിന്റെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടർമാരുടെ കളർഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് തിരിച്ചറിയൽ കാർഡുകൾ ജൂലൈ മാസത്തോടെ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടർ കെ. ബിജു അറിയിച്ചു. തിരിച്ചറിയൽ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും കളർഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയുള്ള സംവിധാനം ഏപ്രിൽ 15 ന് നിർത്തലാക്കും. പകരം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) ഏപ്രിൽ 30നകം വോട്ടർമാരുടെ വീടുകളിലെത്തും.
ബി. എല്‍. ഓമാര്‍ വരുമ്പോള്‍ ഓരോ വോട്ടറും നല്‍കേണ്ട രേഖകള്‍
- നിലവിലെ തിരിച്ചറിയല്‍കാര്‍ഡിന്റെ ഒരു പകര്‍പ്പ്
- ആധാര്‍കാര്‍ഡിന്റെ ഒരു പകര്‍പ്പ്
- രണ്ട് പാസ്പോര്‍ട്ട്‌സൈസ് ഫോട്ടോ
ഈ മാസം മുപ്പതിനകം ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.