കോഴിക്കോട് - കരിപ്പൂര്‍ ലോഫ്ലോര്‍ ബസ് സര്‍വീസ് നാളെ മുതല്‍
https://chaliyartimes.blogspot.com/2015/04/blog-post_37.html
കൊണ്ടോട്ടി: കോഴിക്കോട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള കെ. എസ്. ആര്‍. ടി. സിയുടെ ശീതീകരിച്ച ലോഫ്ലോര്‍ ബസുകള്‍ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും. പാവങ്ങാട് ഡിപ്പോയില്‍നിന്ന് കോഴിക്കോട് മൊഫ്യുഷ്യല്‍ ബസ്‌സ്റ്റാന്റ് വഴിയാണ് ലോഫ്ലോര്‍ ബസുകള്‍ കരിപ്പൂരിലെത്തുക. 15 രൂപയാണ് മിനിമം ചാര്‍ജ്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും നിലമ്പൂര്‍ വഴി വഴിക്കടവിലേക്കും ഇതോടൊപ്പംതന്നെ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്.