വിവാഹത്തട്ടിപ്പുകാരനേയും സഹായിയേയും പിടികൂടി
https://chaliyartimes.blogspot.com/2015/04/blog-post_22.html
മാവൂര്‍: കൃത്രിമരേഖകളുമായി മൂന്നാമതൊരു വിവാഹം കൂടി കഴിക്കാനെത്തിയ വിവാഹത്തട്ടിപ്പുകാരനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാരന്തൂര്‍ സ്വദേശികളായ അഹമ്മദ് കുട്ടി, സഹായി ആലിക്കുട്ടി എന്നിവരെയാണ് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചത്. മാവൂര്‍ പാറമ്മല്‍ സഹായിക്കൊപ്പം വിവാഹ അഭ്യര്‍ത്ഥനയുമായി വന്ന ഇയാളോട് പള്ളിക്കമ്മിറ്റി എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയ പള്ളിക്കമ്മിറ്റിക്കാര്‍ നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഇയാള്‍ കാരന്തൂരില്‍ നിന്ന് വിവാഹം ചെയ്തതില്‍ നാല് കുട്ടികളും, ചെറുവാടിയില്‍ നിന്ന് വിവാഹം ചെയ്തതില്‍ ഒരു കുട്ടിയുമുണ്ടെന്നു പോലീസ് പറഞ്ഞു. മൂന്നാമത്തെ വിവാഹത്തിന് വേണ്ടിയാണ് മാവൂരിലെത്തിയിരുന്നത്. സംഗതി തട്ടിപ്പാണെന്നു മനസ്സിലാക്കിയ പള്ളിക്കമ്മിറ്റിക്കാരും, നാട്ടുകാരും ചേര്‍ന്ന് ഇവരെ പോലീസിന് കൈമാറുകയായിരുന്നു.