ഹജ്ജ്-ഉംറ വ്യാജന്മാരെ കരുതിയിരിക്കുക
https://chaliyartimes.blogspot.com/2015/04/blog-post_23.html
ഉംറക്ക് പോകുന്നവര്‍ ഇത്തരക്കാരെ സൂക്ഷിക്കുക
Posted by അരീക്കോട് ലൈവ് on Wednesday, 22 April 2015
ഹജ്ജ്-ഉംറ തീര്‍ഥാടകരെ വഞ്ചിക്കുന്ന വ്യാജന്മാരെ കരുതിയിരിക്കാന്‍ ഉണര്‍ത്തിയിട്ടും തീര്‍ത്ഥാടകര്‍ വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഖേദകരമാണ്. അര്‍ഹതയില്ലാത്ത വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഹജ്ജിനും ഉംറക്കും ബുക്കിങ് സ്വീകരിക്കുന്നതാണ് പ്രശ്നം. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് അനുവദിച്ച ക്വോട്ട മറ്റു ഗ്രൂപ്പുകള്‍ക്കോ ഏജന്‍റുമാര്‍ക്കോ വ്യക്തികള്‍ക്കോ മറിച്ചുവില്‍ക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. 2017 വരെ പുതിയ അപേക്ഷകരെ വിദേശകാര്യ മന്ത്രാലയം പരിഗണിക്കില്ലെന്നിരിക്കെ, ബോധപൂര്‍വം മന്ത്രാലയത്തിന്‍െറ നിയമങ്ങള്‍ ലംഘിക്കലും കോടികള്‍ തിരിമറി നടത്തലുമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഹജ്ജ് ഉംറ തീര്‍ഥാടനത്തിനുദ്ദേശിക്കുന്നവര്‍ സ്ഥാപനത്തിന്‍െറ അംഗീകാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ 2017 വരെ അംഗീകാരമുള്ള ഗ്രൂപ്പുകളുടെ ലിസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ (www.hajcommittee.com/PTO.aspx) വെബ്സൈറ്റില്‍നിന്ന് പരിശോധിക്കാം..