വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
https://chaliyartimes.blogspot.com/2015/04/blog-post_29.html
എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാനപ്രസിഡന്റ് ടി. നസിറുദ്ദീന്‍ നിര്‍വഹിച്ചു. കെ.വി. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, കെ.വി.വി.എ.എസ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, സെക്രട്ടറി ഇ.കെ. ചെറി, മണ്ഡലം പ്രസിഡന്റ് വിജയന്‍, സെക്രട്ടറി മുസ്തഫ, സേതു, കെ.എം. ചെറിയാപ്പു, പി.സി. മജീദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.വി. മുഹമ്മദ്കുഞ്ഞി (പ്രസി), കെ.എം. ചെറിയാപ്പുഹാജി (ജന. സെക്ര), ഹംസ (ട്രഷ).