ചീക്കോട് കുടിവെള്ളപദ്ധതിക്ക് വേണ്ടി പാലം തകര്‍ത്ത് പൈപ്പിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
https://chaliyartimes.blogspot.com/2015/04/blog-post_24.html
ആക്കോട്: ആക്കോട് ചണ്ണയില്‍ ചീക്കോട് കുടിവെള്ളപദ്ധതിക്ക് വേണ്ടി പാലം തകര്‍ത്ത് പൈപ്പിടാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അദ്ധേഹത്തിന്റെ തൊഴിലാളികളെയും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് കരാറുകാരന്‍ ജോലി തുടങ്ങിയത്. രാവിലെ ഇത് കണ്ട നാട്ടുകാരാണ് ജോലികള്‍ തടഞ്ഞത്. പാലത്തിന്റെ സ്ലാബുകള്‍ പുറത്തുകാണുന്ന വിധത്തിലായിരുന്നു പൈപ്പിടാനുള്ള ചാലുകള്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എഞ്ചിനീയര്‍ പൈപ്പുകള്‍ പാലത്തിനടിയില്‍കൂടി കൊണ്ട്പോകാനും, പാലത്തിന്റെ തകര്‍ത്ത ഭാഗം കോണ്‍ക്രീറ്റ് ചെയത് മണ്ണിട്ട് മൂടാനും കരാറുകാരനോട് നിര്‍ദ്ദേശിച്ചു.