രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്നു മരണം
https://chaliyartimes.blogspot.com/2015/04/blog-post_13.html
കോഴിക്കോട്: രാമനാട്ടുകരയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു, നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ജയലക്ഷ്മി, അനു, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ബൈപാസ് ജങ്ങ്ഷനിലാണ് അപകടം നടന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന സംഘമാണ് ബസ്സിലുണ്ടായിരുന്നത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.