അനധികൃത മണല്‍ക്കടത്ത്, മണലും ലോറിയും പിടിച്ചെടുത്തു
https://chaliyartimes.blogspot.com/2015/04/areacode-news.html
പൂങ്കുടി: അനധികൃതമായി ചാലിയാര്‍ പുഴയില്‍നിന്നും മണല്‍ കടത്താന്‍ ശ്രമിക്കവെ മണലും ലോറിയും പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ പൂങ്കുടി പാലത്തിനു സമീപത്തുനിന്നാണ് ലോറിയും മണലും പോലീസ് പിടികൂടിയത്. അതിന്ശേഷം ഊര്‍ങ്ങാട്ടിരിയിലെ പാവണ്ണ കടവില്‍നിന്ന് ഒരുലോഡ് മണലും പിടിച്ചെടുത്തിട്ടുണ്ട്. മണല്‍കോരിയിട്ട അഞ്ചു തൊഴിലാളികള്‍ക്കെതിരെ കേസ്സെടുത്തതായും പോലീസ് പറഞ്ഞു.