മഞ്ചേരി ഔട്ട്‌ലെറ്റില്‍ 30 ലക്ഷത്തോളം രൂപയുടെ റെക്കോര്‍ഡ് മദ്യവില്‍പ്പന
മഞ്ചേരി: അവധി കഴിഞ്ഞ ആദ്യ പ്രവര്‍ത്തി ദിവസം ബിവറേജ് കോര്‍പറേഷന്റെ മഞ്ചേരി ഔട്ട്‌ലറ്റില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ 30 ലക്ഷത്തോള...
https://chaliyartimes.blogspot.com/2015/04/30.html
മഞ്ചേരി: അവധി കഴിഞ്ഞ ആദ്യ പ്രവര്‍ത്തി ദിവസം ബിവറേജ് കോര്‍പറേഷന്റെ മഞ്ചേരി ഔട്ട്‌ലറ്റില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ 30 ലക്ഷത്തോളം രൂപയുടെ വില്‍പ്പന നടന്നതായാണ് വിവരം. സാധാരണ ദിവസങ്ങളില്‍ 19 മുതല്‍ 22 ലക്ഷത്തോളം രൂപയുടെ വില്‍പ്പന നടക്കുന്നിടത്താണ് 8 ലക്ഷത്തോളം രൂപയുടെ അധിക വില്‍പന നടന്നത്. മദ്യം വാങ്ങാന്‍ വന്നവരുടെ വരി റോഡിലേക്ക് നീണ്ടത് ഗതാഗത തടസ്സത്തിനിടയാക്കി. അതിനിടക്ക് വാക്കേറ്റവും ഉന്തും തള്ളും വരെയുണ്ടായി.
മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ബാറും, വണ്ടൂര്‍, മുക്കം എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട് ലെറ്റുകളും നേരത്തെ പൂട്ടിയതിനാല്‍ അവിടെനിന്നുള്ളവരും ഈ ഔട്ട് ലെറ്റിനെ ആശ്രയിച്ചതാണ് തിരക്ക് കൂടാന്‍ കാരണം.