ഒരു പോത്തെര്‍ച്ചി വിശേഷം
https://chaliyartimes.blogspot.com/2015/03/blog-post_11.html
ഞമ്മള് മലബാറുകാരുടെ പ്രത്യേകിച്ച് മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമാണ് പോത്തെർച്ചി.. പോത്ത് ഞമ്മളെ ദേശീയ മൃഗവും, സുലൈമാനി ഞമ്മളെ ദേശീയ പാനീയവും, മത്തി ഞമ്മളെ ദേശീയ മത്സ്യവുമാണ്. ..കോയി ദേശീയ പക്ഷി..
വെളളിയാഴ്ച മദ്രസ ഇല്ലെങ്കിലും കുറച്ചു നേരം കൂടി ഉറങ്ങാൻ സമ്മയിച്ചൂലാ വീട്ടുകാര്, ഇറച്ചി വാങ്ങാൻ പോണം
ഇറച്ചിയില്ലാത്ത വെളളിഴായ്ച്ചകൾ ഞങ്ങൾക്ക് ഓർക്കാനും കൂടി പറ്റൂല.
ഒരു പതിനൊന്നു മണിയാകുമ്പോഴേക്കും തന്നെ ഇറച്ചി തിളയ്ക്കുന്ന മണം നാട്ടിലെങ്ങും പരന്നു തുടങ്ങും.
പളളിക്കല്‍ക്ക് പോണോലെ അത്തറിൻറെ മണോം അടുക്കളകളിലെ ഇറച്ചി വരട്ടണേൻറെ മണോം കൂടി അലുവേം മത്തി കറീം പോലെ വേറിട്ട് തന്നെ നിക്കും.
ജുമാ ഖുതുബ നടക്കുമ്പോൾ പളളിയുടെ അടുത്തുളള ഏതെങ്കിലും വീട്ടീന്ന് ഇറച്ചി തിളയ്ക്കുന്ന മണം വന്നാൽ പിന്നെ പറയേം വേണ്ട😋😋
പളളി കഴിഞ്ഞാൽ പെട്ടെന്ന് വീട്ടിലേക്കു വലിഞ്ഞു നടക്കും🏃🏃🚶
പളളി കഴിഞ്ഞിട്ടും അങ്ങാടീൽ ആരേലും ചുറ്റി പറ്റി നിക്കുന്നുണ്ടെങ്കിൽ നമ്മളു മനസിലാക്കേണ്ടത് ഓൻറേ പൊരേല് അന്ന് ഇറച്ചി വാങ്ങിട്ടില്ലാന്നാണ്.
നല്ല കുരുമുളകും മല്ലിയുമൊക്കെ ഇട്ടു വരട്ടിയ ഇറച്ചി കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്ന് പല്ലിൽ കുത്തിയാലെ സമാധാനമാകൂ.
കാലത്ത് എട്ടു മണിക്ക് ഏതു ഹോട്ടലിൽ കയറിയാലും ഇറച്ചി കറിയും പൊറാട്ടയും കിട്ടും ഞങ്ങളെ നാട്ടിൽ.
ബീഫ് ഫ്രൈ ,ബീഫ് കറി,ബീഫ് കുറുമ ബീഫ് വരട്ട്
അങ്ങനെ എത്ര ഐറ്റെംസാന്നറിയ?
സൌദീക്ക് ഈത്തപ്പഴം കൊണ്ടോവരണ്ടാന്ന് പറയണ പോലെ മലപ്പോര്‍ത്ത്ക്ക് ഇറച്ചി കൊണ്ടോരണ്ടാന്ന ഒരു് ചൊല്ലുണ്ട്?
ഒരുപാട് പ്രവാസികളുണ്ടല്ലോ മലപ്പുറത്ത്, അവര് നാട്ടീക്കു വരുമ്പോൾ പിസ്തയും,ബദാമും,അണ്ടി പരിപ്പും,ചോക്ലേറ്റുമൊക്കെ കൊണ്ട് വരും.
പകരം ഓല് പോകുമ്പോൾ ഞങ്ങൾ കൊടുത്തയക്കുന്നത് എറച്ചി പൊരിച്ചതും പത്തിരീം പിന്നെ വായക്ക ചിപ്സുമാണ്.
നാട്ടീന്നു വരുന്ന ആളുടെ വിശേഷങ്ങൾ അറിയാനല്ല അന്ന് ആൾക്കാര് ഓൻറെ റൂമിൽ വരണത്, നാട്ടീന്നു കൊണ്ട് വന്ന ബീഫിൻറെ ഓരോ കഷ്ണം തിന്നാനാ ...അതങ്ങിനെ ഓരോ കഷ്ണം നുളളിയെടുത്ത് വായിലിട്ടിട്ടു അവര് കണ്ണടച്ചു നിക്കും ... അപ്പണ്ടല്ലോ ഊൗ.... ഓലെ മനസ്സ് കൂടെ നമ്മളെ നാടും, സുലൈക്ക താത്താന്റെ മകൻ അബൂബക്ക്ർന്റെ കോഴിപീടിയന്റെ അടുത്തുള്ള എറച്ചി പീട്യേം,അവിടെ തൂങ്ങി ആട്ണ പോത്തിന്റെ കൊറകും ,അതിൽ നിന്നും നല്ല ഭാഗം നോക്കി വാങ്ങണ ഉപ്പേം, കടലാസിൽ കൈ തൊടച്ച് അയിൻറെ പൈസ വാങ്ങി പെട്ടീലിടണ അബൂബക്കർനീം , വീട്ടിലെത്തിയ ഉപ്പാൻറെ കയ്യീന്നു ഇറച്ചി പൊതി വാങ്ങി മരുമോളെ ഏൽപ്പിക്കണ ഉമ്മേം, കണ്ണീരോടെ ഏറ്റവും നല്ല സ്വാദിൽ പ്രിയതമനുവേണ്ടി അതിൽ മസാല ചേർക്കുന്ന പെണ്ണിനേം ഒക്കെ ഓർമ വരും.. ആ പോത്തെർച്ചി ആണോ നിങ്ങള് നിരോധിക്കുന്നത്... ബിടൂല നമ്മൾ.. പോത്തിറച്ചി ഇല്ലാതെ .. ഹൌ ആലോയ്ച്ചാന്‍ കൂടി ബെജ്ജ .....
ആരും കടിച്ചു കീറാന്‍ ബരണ്ട .. ഞമ്മക്ക് പറയാള്ളത് ഞമ്മള് പറഞ്ഞു.
Courtesy: WhatsApp