കരിപ്പൂര്‍: റണ്‍വേ നവീകരണത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ ഏപ്രില്‍ 15 മുതല്‍ തുടങ്ങും

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണാനുബന്ധമായ അറ്റകുറ്റപ്പണികള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. ഏപ്രില്‍ മധ്യത്തോടെ തുടങ്ങി മേയ് 15നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മഴ പെയ്യുമ്പോള്‍ റണ്‍വേയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നത്. അതിന് ശേഷമായിരിക്കും റണ്‍വേ നവീകരണം സംബന്ധിച്ചുള്ള സര്‍വേ നടക്കുക.

റണ്‍വേ നിര്‍മാണ ജോലികള്‍ വളരെ വേഗത്തിലായിരിക്കും നടക്കുകയെന്ന് ഡയറക്ടര്‍ പീറ്റര്‍ കെ. എബ്രഹാം പറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ ടെണ്ടര്‍ തുറന്ന് കമ്പനിയെ നിശ്ചയിക്കും. റണ്‍വേയുടെ ജോലി ജനുവരിയില്‍ തുടങ്ങാനുദ്ധേശിച്ചിരുന്നുവെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ്‌ ബുക്കിങ്ങും പുതിയ വേനല്‍ക്കാല സമയപ്പട്ടികയും ക്രമീകരിക്കുന്നതിനാണ് ഇത്രയും വൈകിയതെന്ന് അധികൃതര്‍ പറഞ്ഞു.

Related

Malappuram 8553177837650434925

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item