കാലിക്കറ്റ് സര്‍വ്വകലാശാല ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ല: എം. എസ്. എഫ്
സര്‍വ്വകലാശാലയിലെ ഹോസ്‌റ്റല്‍ പ്രശ്‌നത്തില്‍ വി. സി. യും എസ്. എഫ്. ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന...
https://chaliyartimes.blogspot.com/2015/03/blog-post_10.html
സര്‍വ്വകലാശാലയിലെ ഹോസ്‌റ്റല്‍ പ്രശ്‌നത്തില്‍ വി. സി. യും എസ്. എഫ്. ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് എം. എസ്. എഫ്. വൈസ്‌ചാന്‍സലറെ ഉപരോധിച്ച് ഭീഷണിപ്പെടുത്തിയാണ് ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കിയതെന്ന് എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് ടി. പി. അഷറഫലി പറഞ്ഞു.
പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥയായ റഗുലര്‍ ഹോസ്‌റ്റലില്‍ താമസിപ്പിച്ച സ്വാശ്രയ കായികവിദ്യാര്‍ത്ഥികളെ ഗസ്റ്റ്‌ഹൗസിന് ചേര്‍ന്നുള്ള മുറികളിലേക്ക് ഒരാഴ്‌ചക്കകം മാറ്റുമെന്ന തീരുമാനമാണ് എം. എസ്. എഫിന് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സ്വാശ്രയകായിക വിദ്യാര്‍ത്ഥികള്‍ ഹോസറ്റലില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറല്ലെന്നും അഷറഫലി വ്യക്തമാക്കി.
നാലുമാസത്തിലേറെയായി എസ്. എഫ്. ഐ അനിശ്ചിതകാല നിരാഹാര സമരം നടിത്തിവരികയായിരുന്നു. തിങ്കളാഴ്‌ച വൈകീട്ട് വി. സി. ചര്‍ച്ചക്ക് വിളിച്ചിട്ട് മുങ്ങിയെന്നാരോപിച്ച് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ വി. സി. യുടെ വസതി ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് കായിക വിദ്യാര്‍ത്ഥികളെ മാറ്റാമെന്ന ഔദ്യാഗിക തീരുമാനമുണ്ടായതും സമരം ഒത്തുതീര്‍പ്പായതും.