കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു
https://chaliyartimes.blogspot.com/2015/03/new-terminal-in-calicut-airport.html
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങാനൊരുങ്ങുന്നു. വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് ഇപ്പോഴുള്ള ടെര്‍മിനലിനോട് ചേര്‍ന്നാണ് 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ഈ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ ഡല്‍ഹിയിലെ യു. ആര്‍. സി കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. പുതിയ ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും, എമിഗ്രേഷന്‍, കസ്റ്റംസ് കൌണ്ടറുകള്‍ എന്നിവയുമുണ്ടായിരിക്കും. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും ഇവയൊരുക്കുക. ഒരേ സമയം 2000 ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന ഈ ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ഒരു വര്ഷംകൊണ്ട് പൂര്‍ത്തികരിക്കാനാണ് ശ്രമം.