വാട്ട്‌സ്ആപ്പ് കാളിംഗ് കൂടുതല്‍ പേരിലേക്കെത്തിത്തുടങ്ങി; നിങ്ങള്‍ക്കും ആക്ടിവേറ്റ് ചെയ്യണോ?
https://chaliyartimes.blogspot.com/2015/03/How-to-get-calling-feature-in-whatsapp.html
ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെസ്സേജിംഗ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് അതിന്റെ നൂതന സംവിധാനമായ കാളിംഗ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങി. കുറച്ച് ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഈ ഫീച്ചര്‍ ചില ഉപഭോക്താക്കളിലായി അതിന്റെ ടെസ്റ്റ് റണ്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വാട്ട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കാളിംഗ് സൗകര്യം ലഭിച്ച ഒരാളില്‍നിന്നും കാള്‍ റസീവ് ചെയ്യുന്നതോടെ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും.
എന്നാല്‍ ഇതുവരെ വാട്ട്‌സ്ആപ്പ് ചില പരിമിതമായ സമയങ്ങളില്‍ മാത്രമായിരുന്നു ഇത് പോലെ ആക്റ്റിവേറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണം ഒഴിവാക്കി എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയതായിക്കാണുന്നു.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലും ഈ സൗകര്യം ലഭ്യമാക്കാന്‍;
ആദ്യമായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 2.11.561 ന്റെ എ. പി. കെ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
പിന്നീട് ഡൌണ്‍ലോഡ് ചെയ്ത അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെകാണുന്ന പോലെ രണ്ട് ഓപ്ഷനുകള്‍ കാണാം. ന്യൂ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ നിലവിലുള്ള ഫയലുകള്‍ (ഫോട്ടോ, വീഡിയോ എന്നിവ) നഷ്ടപ്പെടാതെ വാട്ട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാളാവും (പ്രധാനപ്പെട്ട ഫയലുകള്‍ ഉണ്ടെങ്കില്‍ ബാക്ക് അപ്പ് എടുത്തുവെക്കുന്നത് നല്ലതാണ്).
ഇന്‍സ്റ്റോള്‍ ചെയ്ത് കഴിഞ്ഞാല്‍ കാളിംഗ് സംവിധാനം ലഭിച്ച ഒരു സുഹൃത്തില്‍നിന്നും വാട്ട്‌സ്ആപ്പ് വഴി ഒരു കാള്‍ റസീവ് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലും ഈ സൗകര്യം ലഭ്യമാവും (അപ്ലിക്കേഷന്‍ ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യണ്ടിവന്നേക്കാം). അതോടെ വാട്ട്‌സ്ആപ്പില്‍ കാള്‍സ്, ചാറ്റ്സ്, കോണ്ടാക്റ്റ്സ് എന്നീ മൂന്നു ടാബുകള്‍ കാണാം. ഇനി വിളിക്കേണ്ട ആളുടെ കോണ്‍ടാക്റ്റ് സെലക്ട് ചെയ്ത് വിളി തുടങ്ങിക്കോളൂ....
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.