വാട്ട്‌സ് ആപ്പ് എങ്ങിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കാം
https://chaliyartimes.blogspot.com/2015/01/use-whatsapp-in-PC.html
ഇനി മുതല്‍ വാട്ട്‌സ് ആപ്പ് നമ്മുടെ കമ്പ്യൂട്ടറിലും ലഭ്യമാക്കാം. വളരെ ഈസിയായിത്തന്നെ, അതും വാട്ട്‌സ് ആപ്പില്‍ നിന്നുതന്നെയുള്ള ഒഫീഷ്യല്‍ സെറ്റ് അപ്പിലൂടെ. മുമ്പും ഈ സൗകര്യം ബ്ലൂ സ്റ്റാക്ക് പോലുള്ള അണ്‍ ഒഫീഷ്യല്‍ ആപ്പ്ളിക്കേഷനിലൂടെ സാധ്യമായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ദിവസം വാട്ട്‌സ് ആപ്പ് കമ്പനി തന്നെ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു. പക്ഷെ ഇതെങ്ങിനെ ഉപയോഗപ്പെടുത്തുമെന്ന് പലര്‍ക്കും വ്യക്തത ഉണ്ടായിരുന്നില്ല. ക്രോം ബ്രൌസറില്‍ മാത്രമാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമായിട്ടുള്ളത്.
അതിനാല്‍ ആദ്യമായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ക്രോം ബ്രൌസര്‍ ലഭ്യമാണോ എന്ന് നോക്കുക. ഇല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ നിന്നും ക്രോം ബ്രൌസര്‍ പി. സിയില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
അതുപോലെത്തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വാട്ട്‌സ് ആപ്പ് പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. ഈ സൗകര്യം ലഭിക്കാന്‍ വാട്ട്‌സ് ആപ്പിന്റെ പുതിയ വേര്‍ഷന്‍ ആവശ്യമാണ്.
അതിനു ശേഷം പി. സിയിലെ ക്രോം ബ്രൌസറില്‍ താഴെയുള്ള ലിങ്ക് സെര്‍ച്ച് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്നത് പോലെയുള്ള ഒരു ഡോട്ട്സ് കോഡ് (QR Code) കാണാം.
ഇനി നിങ്ങളുടെ ഫോണെടുത്ത് വാട്ട്‌സ് ആപ്പ് തുറന്ന് മെനു ഓപ്പണ്‍ ചെയ്യുമ്പോള്‍ താഴെ കാണുന്നത് പോലെ WhatsApp Web എന്ന ഓപ്ഷന്‍ കാണാം.
ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണില്‍ ക്യാമറ സ്ക്രീന്‍ ഓപ്പണ്‍ ആവും, ഈ സ്ക്രീനില്‍ കമ്പ്യൂട്ടറില്‍ കാണുന്ന ഡോട്ട്സ് കോഡ് (QR Code) സ്കാന്‍ ചെയ്യുക. അതോടെ ഫോണും കമ്പ്യൂട്ടറും കണക്ട് ആയി വാട്ട്‌സ് ആപ്പിന്റെ വെല്‍ക്കം സ്ക്രീന്‍ കാണാം. ഈ സ്ക്രീനില്‍ നിന്നും നിങ്ങള്‍ക്ക് ഫോണില്‍ ഉപയോഗിക്കുന്നത്പോലെത്തന്നെ വാട്ട്‌സ് ആപ്പ് ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട ഒരു കാര്യം കമ്പ്യൂട്ടറില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കാന്‍ ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിരിക്കണം. ടാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഫോണ്‍ വഴിയായിരിക്കും. ഐ ഫോണില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമല്ല.
Also Read:
വാട്ട്‌സ്ആപ്പ് വെബ് ഇനി മുതല്‍ ഫയര്‍ഫോക്സ്, ഒപേര ബ്രൌസറുകളിലും ലഭ്യം
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.