വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എങ്ങിനെ ഒന്നിലധികം മെമ്പര്‍മാരെ അഡ്മിനാക്കാം
https://chaliyartimes.blogspot.com/2015/02/Add-Multiple-Admins-in-Whatsapp-Group.html
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഇക്കാലത്ത് വളരെ സജീവമാണല്ലോ, ഫാമിലി മെമ്പേര്‍സിന് ഗ്രൂപ്പ്, സുഹൃത്തുക്കള്‍ക്ക് ഗ്രൂപ്പ്, ക്ലാസ്സ്മേറ്റ്സിന് ഗ്രൂപ്പ് എല്ലാ സുഹൃത്ത് വലയങ്ങള്‍ക്കും ഇപ്പോള്‍ സ്വന്തമായി ഗ്രൂപ്പുകള്‍ ഉണ്ടല്ലോ. നിങ്ങളും ചിലപ്പോള്‍ സ്വന്തമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് കാണും. എന്നാല്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് നിങ്ങളെക്കൂടാതെ അതില്‍പ്പെട്ട മറ്റ് അംഗങ്ങളെയും ആ ഗ്രൂപ്പിന്റെ അഡ്മിന്‍ ആക്കി മാറ്റാം. എങ്ങിനെയെന്നല്ലെ?, പലര്‍ക്കും അറിയുന്ന കാര്യമായിരിക്കാം, എന്നാലും അറിയാത്തവര്‍ക്ക് വേണ്ടി ഇവിടെ ഷെയര്‍ ചെയ്യാം.
Also Read: വാട്ട്‌സ്ആപ്പ് എങ്ങിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കാം
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എങ്ങിനെ ഒന്നിലധികം മെമ്പര്‍മാരെ അഡ്മിനാക്കാം?
ശ്രദ്ധിക്കുക: നിങ്ങള്‍ അഡ്മിനായ ഗ്രൂപ്പില്‍ മാത്രമേ നിങ്ങള്‍ക്ക് മറ്റുള്ളവരെയും അഡ്മിനാക്കി മാറ്റാന്‍ സാധിക്കുകയുള്ളൂ.
- ആദ്യമായി ഏത് ഗ്രൂപ്പിലാണോ നിങ്ങള്‍ക്ക് മറ്റൊരു മെമ്പറെ അഡ്മിനാക്കേണ്ടത്, ആ ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുക.
- പിന്നീട് ഗ്രൂപ്പിന്റെ പേര് കാണുന്ന ഭാഗം (Group Info Area) ക്ലിക്ക് ചെയ്ത് ഗ്രൂപിലുള്ള മെമ്പര്‍സിന്റെ ലിസ്റ്റ് തുറക്കുക.
- മെമ്പര്‍സ് ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് ആരെയാണോ ഗ്രൂപ്പ് അഡ്മിന്‍ ആയി ആഡ് ചെയ്യേണ്ടത്, അവരുടെ പ്രൊഫൈല്‍ നേമില്‍ കുറച്ച് നേരം പ്രസ്സ് ചെയ്ത് പിടിക്കുക. അപ്പോള്‍ താഴെ കാണുന്ന പോലെ സ്ക്രീനില്‍ ഒരു പുതിയ മെനു കാണാം.
- അതില്‍ ഏറ്റവും താഴെ കാണുന്ന ഓപ്ഷനായ Add "Contact Name" to Group Admins എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ സെലക്ട് ചെയ്തിരുന്ന ആള്‍ നിങ്ങളുടെ ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിന്‍ ആയി മാറും.
ഇതേ രീതിയില്‍ മറ്റ് മെമ്പേര്‍സിനേയും നിങ്ങള്‍ക്ക് നിങ്ങളുടെ ഗ്രൂപിന്റെ അഡ്മിനാക്കി മാറ്റാം.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
THANKS
ReplyDelete