വാട്ട്‌സ്ആപ്പ് വെബ് ഇനിമുതല്‍ ഫയര്‍ഫോക്സ്, ഒപേര ബ്രൌസറുകളിലും ലഭ്യം
https://chaliyartimes.blogspot.com/2015/02/Whatsapp-Web-in-Opera-Firefox.html
ഫേസ്ബുക്കിന്റെ കൈകളിലായതോടെ വാട്ട്‌സ്ആപ്പ് നിരന്തരമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്നായിരുന്നു ഈയിടെ പുറത്തിറക്കിയ വാട്ട്‌സ്ആപ്പ് വെബ് വെര്‍ഷന്‍ (WhatsApp Web). ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വെബ് വെര്‍ഷന്‍ ലോഞ്ച് ചെയ്തത്. വെബ് വെര്‍ഷനിലൂടെ നമ്മുടെ കമ്പ്യൂട്ടറില്‍ നിന്നുതന്നെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ഇത് ക്രോം (Chrome) ബ്രൌസറില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇന്നലെ മുതല്‍ വാട്ട്‌സ്ആപ്പ് വെബ് ഫയര്‍ഫോക്സ്, ഒപേര എന്നീ വെബ് ബ്രൌസറുകളിലും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു.
ക്രോം ബ്രൌസറില്‍ വാട്ട്‌സ്ആപ്പ് വെബ് സെറ്റ് ചെയ്ത അതേ പ്രക്രിയയിലൂടെത്തന്നെ ഫയര്‍ഫോക്സിലും, ഒപേരയിലും ഈ സംവിധാനം ലഭ്യമാക്കാം.
ക്രോം ബ്രൌസറില്‍ വാട്ട്‌സ്ആപ്പ് വെബ് അകറ്റിവേറ്റ് ചെയ്യുന്ന വിധം വിശദമായി അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാട്ട്‌സ് ആപ്പ് എങ്ങിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കാം
Also Read: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എങ്ങിനെ ഒന്നിലധികം മെമ്പര്‍മാരെ അഡ്മിനാക്കാം
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.