പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാവുന്നു
https://chaliyartimes.blogspot.com/2014/10/Pravasi-Vote.html
പ്രവാസികള്‍ക്കുള്ള വോട്ടവകാശം യാഥാര്‍ത്ഥ്യമാവുന്നു. പ്രവാസി വോട്ട് നടപ്പാക്കുന്നതിനുള്ള രണ്ട് മാതൃകകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഇബാലറ്റ് സംവിധാനമോ, പകരക്കാരന്‍വഴി വോട്ട് സംവിധാനമോ പരിഗണിക്കാമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ സുപ്പ്രീംകോടതി അന്തിമ തീരുമാനം എടുക്കുക.
പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്ന് തന്നെ വോട്ട് ചെയ്യാന്‍ അവസരം ചെയ്യണമെന്നു ആവശ്യപ്പെട്ട് യു. എ. ഇ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ ഹരജിയിലാണ് പഠിച്ചു റിപ്പോര്‍ട്ട് നല്കാന്‍ സുപ്പ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചത്.