ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ ജയം കൊല്‍ക്കത്തക്ക്
https://chaliyartimes.blogspot.com/2014/10/ISL-Kolkkatha-Win.html
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉത്ഘാടന മത്സരത്തില്‍ ആതിഥേയരായ അത്ലറ്റികോ ഡി കൊല്‍കത്തക്ക് വിജയം. രണ്ബീര്‍ കബീറിന്റെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത വിജയിച്ചത്. 27ആം മിനിറ്റില്‍ മുംബൈ വല കുലുക്കി എതോപ്യന്‍ സ്ട്രൈക്കര്‍ ടഫേര ലെമേസയാണ് ഗോളിന് തുടക്കമിട്ടത്. സ്പാനിഷ് താരങ്ങളായ ഫെര്‍ണാണ്ടസ് ബോര്‍ജ, പകരക്കാരന്‍ ലിബേര്‍ട്ട് ആര്‍നല്‍ എന്നിവരിലൂടെ ഗോള്‍ പട്ടിക 3 തികച്ചു.
Image Courtesy: http://www.indiansuperleague.com/