മണല്‍വാരല്‍ നിരോധനം: തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു
https://chaliyartimes.blogspot.com/2015/05/blog-post_5.html
മണല്‍വാരല്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാലിയാര്‍ മേഖലാ മണല്‍ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സൂചനാ സമരം തുടങ്ങി. മണല്‍വാരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും, എന്നാല്‍ കരിങ്കല്‍ ക്വാറികള്‍ക്കും, ചെങ്കല്‍ ക്വാറികള്‍ക്കും ഈ നിയമം നടപ്പാക്കാതെ അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയുമാണെന്ന് സമരസമിതിക്കാര്‍ ആരോപിച്ചു. പരിസ്ഥിതി ആഘാതത്തിന്റെ പേരിലാണ് സര്‍ക്കാര്‍ മണല്‍ വാരുന്നതിന് സ്റ്റേ നടപ്പാക്കുന്നത്. അങ്ങിനെയാണെങ്കില്‍ എന്തുകൊണ്ട് കരിങ്കല്‍ ക്വാറികള്‍ക്കും, ചെങ്കല്‍ ക്വാറികള്‍ക്കും ഇത്തരമൊരു നിരോധനം നടപ്പാക്കാത്തതെന്നും സമരസമിതി ചോദിച്ചു. സൂചനാ സമരത്തിന്റെ ഭാഗമായി ചെറൂപ്പ, പന്തീരാങ്കാവ്, ഫറോക്ക് എന്നിവിടങ്ങളില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മാണ സാധന സാമഗ്രികളുമായി പോവുകയായിരുന്ന ലോറികള്‍ തടഞ്ഞു. നിരോധനം പിന്‍വലിക്കാത്ത പക്ഷം കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട്പോകുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.