ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാനൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പോപ്പ് അപ്പ് ഡിക്ഷ്ണറി
https://chaliyartimes.blogspot.com/2015/05/blog-post_6.html
നിങ്ങള്‍ മൊബൈലില്‍ നിന്നും മാഗസിനുകളോ, പത്രങ്ങളോ വായിക്കുമ്പോഴും അല്ലെങ്കില്‍ മെയിലുകള്‍ ചെക്ക് ചെയ്യുമ്പോഴും ചില ഇംഗ്ലീഷ് വാക്കുകളെങ്കിലും നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ഗ്രഹിക്കാത്തതായി ഉണ്ടാവാറുണ്ടോ (എന്നെപ്പോലെയുള്ളവര്ക്ക് ഇംഗ്ലീഷ് കമ്പ്ലീറ്റ്ലി ഔട്ട് ഓഫ് റേഞ്ച് ആയിരിക്കും, വാക്കുകള്‍ മാത്രമല്ല...ഒരു തുമ്പ് പോലും പിടി കിട്ടിയെന്ന് വരില്ല). എങ്കില്‍ നിങ്ങള്‍ക്ക് സഹായകമാവുന്ന ഒരു ആന്‍ഡ്രോയിഡ് ഡിക്ഷ്നറി (English - English) ആപ്ലിക്കേഷനാണ് WordSnitch. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 3.0 യിലും അതിന്‍റെ ലേറ്റസ്റ്റ് വേര്‍ഷനുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്കറിയാത്ത വാക്കുകളുടെ സാരവും വിവരണവും നമ്മുടെ മൊബൈലിന്‍റെ സ്ക്രീനില്‍ വെച്ച് തന്നെ മനസ്സിലാക്കാന്‍ സാധിക്കും, വായിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ക്ലോസ് ചെയ്യാതെത്തന്നെ അറിയാത്ത വാക്കുകള്‍ കോപ്പി ചെയ്യുന്നതോടെ ആ വാക്കിന്റെ സാരവും വിവരണവും ഒരു പുതിയ വിന്‍ഡോയില്‍ (Pop-Up Window) പ്രത്യക്ഷമാവും.
ഇതിനുവേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്:-
> ആദ്യമായി പ്ലേസ്റ്റോറില്‍ നിന്നും Power Reading: Word Snitch എന്ന അപ്ലികേഷന്‍ ഇന്സ്റ്റോള്‍ ചെയ്യുക. ഈ ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക് ഈ അപ്ലിക്കേഷന്‍ ഇന്സ്റ്റോള്‍ ചെയ്യാവുന്നതാണ്.
> ഇനി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് തുറക്കുന്നതോടെ "Snitching On" എന്ന ഒരു നോട്ടിഫികേഷന്‍ നിങ്ങളുടെ മൊബൈലില്‍ ദൃശ്യമാവും, ഇതോടെ ഈ ഡിക്ഷ്ണറി നിങ്ങളുടെ മൊബൈലില്‍ ആക്ടീവ് ആയിക്കഴിഞ്ഞു.
Enable Smart Snitching എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് ചില അപ്ളിക്കേഷനുകള്‍ക്ക് മാത്രമായി ഈ ഡിക്ഷ്ണറി ഓട്ടോ എനേബ്ള്‍ ചെയ്യുകയുമാവാം.
ചില മൊബൈലുകളില്‍ സ്മാര്‍ട്ട് സ്നിച്ചിംഗ് നല്ല രീതിയില്‍ വര്‍ക്ക് ചെയ്യുന്നില്ല, എങ്കിലും നിങ്ങള്‍ക്കൊന്നു ട്രൈ ചെയ്ത് നോക്കാം.
ഇനി ഏതെങ്കിലും ഒരു ആപ്പ് തുറന്ന് അതിലുള്ള ഏതെങ്കിലും ഒരു വാക്ക് സെലക്റ്റ് ചെയ്യാനായി ആ വാക്കില്‍ ഒന്ന് പ്രസ്സ് ചെയ്തു പിടിക്കുക. നിങ്ങള്‍ ഉദ്ദേശിച്ച വാക്ക് സെലക്റ്റ് ആയിക്കഴിഞ്ഞാല്‍ കോപ്പി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ സെലക്റ്റ് ചെയ്ത വാക്കിന്റെ മീനിംഗ് പോപ്പ് അപ്പ് വിന്‍ഡോയില്‍ പ്രത്യക്ഷമാവും.
ഇതേ പോലുള്ള മറ്റേതെങ്കിലും ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?, ഉണ്ടെങ്കില്‍ അത് കമന്റിലൂടെ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.






