കൃഷിയിലൂടെ സമ്പത്ത് ഇതാ അഞ്ച് മാതൃകകള്‍
https://chaliyartimes.blogspot.com/2014/10/Krishiyiluda-sambath.html
കര്‍ഷകരുടെ കദന കഥകള്‍ ഏറെ കേട്ടിട്ടുണ്ട് മലയാളി. ഇന്നും അക്കഥകള്‍ക്ക് പഞ്ഞമില്ല. പക്ഷേ ഇതിനിടയിലും മുന്‍ മാതൃകകളില്ലാത്ത ചില വിജയകഥകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നു. ഇതാ കൃഷി എന്ന ആശയത്തിലൂന്നിയുള്ള തികച്ചും വ്യത്യസ്തമായ അഞ്ച് പരീക്ഷണങ്ങള്‍. ഏറെ പ്രത്യേകതകളുണ്ട് എന്നതുതന്നെയാണ് ഇവയുടെ മുഖ്യാകര്‍ഷണം.
കൃഷിയിലെ പരമ്പരാഗത കാഴ്ചപ്പാടുകളെയും ഇവ പൊളിച്ചെഴുതുന്നു. ഭക്ഷണം തന്നെ വിഷമായി മാറുന്ന ഇക്കാലത്ത് കീടനാശിനികളോ രാസവസ്തുക്കളോ ഒന്നുമില്ലാത്ത കൃഷിയിടത്തില്‍ നിന്ന് നേരിട്ട് ജനങ്ങളിലേക്കെത്തിക്കാന്‍ യത്‌നിക്കുന്ന അരോമ ഫ്രഷ്, കേരളത്തില്‍ വളരുന്നതും എന്നാല്‍ കേരളീയര്‍ വളര്‍ത്താതിരുന്നതുമായ ഏറെ വില ലഭിക്കുന്ന പഴങ്ങളുടെ കൃഷിയിലേക്ക് ആയിരക്കണക്കിന് പേരെ കൈപിടിച്ചു നടത്തുന്ന 'ഹോം ഗ്രോണ്‍', സ്ത്രീകളെ ശാക്തീകരിക്കാനും അവരെ സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാനും കൃഷിയെ കൂട്ടുപിടിച്ച 'കിഡ്‌സ്', കര്‍ഷകനുമാകാം കോടീശ്വരന്‍, അതും സ്വന്തമായി ഭൂമിയില്ലാതെ എന്ന് തെളിയിക്കുന്ന ജോസഫ് പള്ളന്‍, മുത്ത് കൃഷി ചെയ്യുന്ന കാസര്‍കോട്ടെ മാത്തച്ചന്‍ എന്നിങ്ങനെ പ്രചോദനമേകുന്ന കഥകളിതാ...