ലേസി സ്വൈപ്പ് (Lazy Swipe): ഒരേ സമയം ഒന്നിലധികം ആപ്പ്സുകൾ തുറക്കാനും, ഫോൺ ഒരു കൈകൊണ്ട് ഉപയോഗിക്കാനും സഹായിക്കുന്ന അപ്ലിക്കേഷൻ
https://chaliyartimes.blogspot.com/2015/01/lazy-swipe.html
നമുക്ക് പലപ്പോഴും നമ്മുടെ ഫോണുകള്‍ ഒരു കൈകൊണ്ട് ഉപയോഗിക്കേണ്ടി വരാറുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴും*, അതുപോലെ മറ്റവസരങ്ങളിലും ഇത്തരത്തില്‍ ഒരു കൈകൊണ്ട് ഫോണിലെ മെനു ഐക്കണുകള്‍ തിരഞ്ഞെടുക്കുന്നതും, ഉപയോഗിക്കുന്നതും അത്ര എളുപ്പമല്ല. കയ്യില്‍ ഒതുങ്ങാത്ത വലിയ ഫോണുപയോഗിക്കുന്നവര്‍ക്കും, ചെറിയ കൈകള്‍ ഉള്ളവര്‍ക്കും ഇതിന്റെ ബുദ്ദിമുട്ട് പെട്ടൊന്നു മനസ്സിലാകും. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ ഫോണിലെ ഐക്കണുകള്‍ വളരെ പെട്ടൊന്ന് കൈകാര്യം ചെയ്യാനും, ഉപയോഗിക്കാനും നമ്മെ സഹായിക്കുന്ന ഒരു ആന്‍ഡ്രോയിഡ് അപ്ലിക്കേഷനാണ് Lazy Swipe. ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ ഫോണിലെ മെനു ഐക്കണുകള്‍ സ്ക്രീനിന്റെ താഴെ കോര്‍ണറില്‍ വലത് ഭാഗത്ത് നിന്നോ, ഇടത് ഭാഗത്ത് നിന്നോ, അല്ലെങ്കില്‍ സ്ക്രീനിന്റെ വലത് സൈഡില്‍ നിന്നോ, ഇടത് സൈഡില്‍ നിന്നോ ഒരു സ്വൈപ്പിലൂടെ ഓപ്പണ്‍ ചെയ്യാം.
നമ്മുടെ ഫേവറൈറ്റ് ആപ്പ്സുകളും, ബ്ലൂടൂത്ത്, വൈഫൈ എന്നീ ടൂളുകളും ഇതില്‍ ക്രമീകരിച്ച് വെയ്ക്കാനും, അതുപോലെ നമ്മള്‍ അടുത്തിടെ ഉപയോഗിച്ച അപ്ലിക്കേഷനുകള്‍ ആവശ്യാനുസരണം കണ്ടെത്താനും, ഓപ്പണ്‍ ചെയ്യാനും ലേസി സ്വൈപ്പ് നമ്മെ സഹായിക്കും.
അതുപോലെതന്നെ ഒന്നിലധികം അപ്ലിക്കേഷനുകള്‍ ഒരേ സമയം തുറന്ന് ഉപയോഗിക്കാനും ഈ ആപ്പ് വഴി വളരെ എളുപ്പമാണ്.
അതുപോലെതന്നെ ഒന്നിലധികം അപ്ലിക്കേഷനുകള്‍ ഒരേ സമയം തുറന്ന് ഉപയോഗിക്കാനും ഈ ആപ്പ് വഴി വളരെ എളുപ്പമാണ്.
നിങ്ങളുടെ ഫോണില്‍ ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ അപ്ലിക്കേഷന്‍ സംബന്ധമായ സംശയങ്ങള്‍ കമന്റിലൂടെ അറിയിക്കുക. ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
*ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം.