ആകാശത്തിലെ ഏറ്റവും തിരക്കേറിയ ദിവസം, 2 ലക്ഷത്തിലേറെ വിമാനങ്ങള്‍: വീഡിയോ കാണാം
https://chaliyartimes.blogspot.com/2018/07/2.html
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആകാശത്ത് ഏറ്റവും തിരക്കേറിയ ദിവസം, ആഗോള ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് ട്രാക്കിംഗ് 24 എന്ന വെബ്സൈറ്റ് ആണ് തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. 2,02,157 വിമാനങ്ങള്‍ പറന്നുയര്‍ന്ന അന്നത്തെ ദിവസമാണ് ഈ വര്‍ഷം വ്യോമഗതാഗതത്തില്‍ ഏറ്റവും തിരക്കേറിയ ദിവസമെന്ന് അവര്‍ പറയുന്നു. ഒരു ദിവസം രണ്ടു ലക്ഷത്തിലേറെ വിമാനങ്ങള്‍ കാണാനായത് ആദ്യമായാണെന്നും, തിരക്ക് ഏറ്റവും കൂടിയ സമയത്ത് ഒരേ സമയം 19,000ത്തോളം വിമാനങ്ങള്‍ കാണാനായെന്നും അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.