റോഡിന്റെ ശോച്യാവസ്ഥ: വാഴയൂരിലേക്കുള്ള ബസ്സുകള്‍ ഓട്ടം നിറുത്തുന്നു
https://chaliyartimes.blogspot.com/2014/10/blog-post_66.html
റോഡിന്റെ ശോച്യാവസ്ഥ കാരണം വാഴയൂരിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും, ബുധനാഴ്ച മുതല്‍ സര്‍വീസ് കക്കോവില്‍ അവസാനിപ്പിക്കാനും ബസ്സുടമകള്‍ തീരുമാനിച്ചു. ചീക്കോട് കുടിവെള്ളപദ്ധതിയുടെ കുഴല്‍ സ്ഥാപിക്കാനായി റോഡിന്റെ ഇരുഭാഗവും വെട്ടിപ്പൊളിച്ചതോടെ റോഡ് തകര്‍ന്ന് ചെളിക്കുളമായിരുന്നു. പലയിടങ്ങളിലും കാല്‍നടയാത്രപോലും ദുഷ്‌കരമാണ്. വാഴയൂര്‍ മുതല്‍ കക്കോവ് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് കൂടുതല്‍ യാത്രാദുരിതം. ഇതോടെ ഒരു പാട് വിദ്യാര്‍ഥികളുടെയും, പൊതുജനങ്ങളുടെയും യാത്ര ദുഷ്കരമാവും.