മൈത്രി വെട്ടുപാറയുടെ പ്രഥമ മറ്റത്ത് അബ്ദുള്ളക്കുട്ടി മാസ്റ്റർ പുരസ്കാരം ജൈസൽ താനുരിന്
വെട്ടുപാറ, നെല്ലാരിലെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന മറ്റത്ത് അബ്ദുള്ളകുട്ടി മാസ്റ്ററുടെ പേരിൽ മൈത്രി വെട്ടു...
https://chaliyartimes.blogspot.com/2018/09/blog-post_14.html
വെട്ടുപാറ, നെല്ലാരിലെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന മറ്റത്ത് അബ്ദുള്ളകുട്ടി മാസ്റ്ററുടെ പേരിൽ മൈത്രി വെട്ടുപാറ നൽകുന്ന പ്രഥമ അവാർഡ് ജൈസൽ താനുരിന്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനിടയിൽ ബോട്ടിൽ കയറാൻ ബുദ്ധിമുട്ടിയ സ്ത്രീകൾക്ക് സ്വന്തം ശരീരത്തെ ചവിട്ടു പടിയാക്കി മനുഷ്യത്ത്വത്തിൻറെ ആൾരൂപമായി മാറിയ ജൈസൽ താനൂർ മലപ്പുറം ജില്ലാ ട്രോമാകെയർ വളണ്ടിയർ അംഗം കൂടിയാണ്.
ഈ മാസം 23 ന് വെട്ടുപാറയിൽ പ്രമുഖ സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്ന പരിപാടിയിൽ അവാർഡ് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. മോമെന്റോയും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.
Courtesy: Mythri Vettupara