പുതിയ ചിത്രത്തില്‍ ഫയര്‍മാനായി മമ്മൂട്ടി
https://chaliyartimes.blogspot.com/2014/10/Mammootty-as-Fireman.html
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഫയര്‍മാനായെത്തുന്നു. ഫയര്‍മാന്‍ എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കുമിത്. നൈല ഉഷ, ആന്‍ഡ്രിയ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നായികയെ തീരുമാനിച്ചിട്ടില്ല. യുവതാരം ഉണ്ണി മുകുന്ദനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ക്രേസി ഗോപാലന്‍, തേജാഭായി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു ഒരുക്കുന്ന ചിത്രമാണ് ഫയര്‍മാന്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും.