'അഫ്‌സല്‍' പുകയില ഉത്പന്നങ്ങളില്‍ മാരകമായ ഘനലോഹങ്ങളെന്ന് കണ്ടെത്തല്‍
https://chaliyartimes.blogspot.com/2014/10/blog-post_29.html
മിഡ്ലീസ്റ്റില്‍ വ്യാപകമായ അഫസല്‍ പുകയില ഉത്പന്നങ്ങളില്‍ ആരോഗ്യത്തിന് വളരെ ഗുരുതരമായ ഘനലോഹങ്ങളെന്നു കണ്ടെത്തല്‍. യുവാക്കള്‍ക്കിടയില്‍ ചുണ്ടുകളിലും, മോണക്കിടയിലും വെക്കുന്ന ഈ ഉല്‍പ്പന്നത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്.
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ജീവശാസ്ത്ര വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ഉല്‍പ്പന്നത്തിന്റെ ഉപയോഗം ആരോഗ്യത്തിന് വളരെ മാരകമാണെന്ന് കണ്ടെത്തിയത്. പ്രൊഫ. താഹിര്‍ ബാഉമര്‍, ഡോ. അല്‍സാദിഖ് അല്‍താഇബ്, ഡോ. ആയിഷ അല്‍ ശേഹി എന്നിവരുടെ മേല്‍നാട്ടത്തില്‍ ഗവേഷകവിദ്യാര്‍ഥിയായ നവാല്‍ അല്‍ മുഖായിനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ക്രോമിയം, കാഡ്മിയം, നിക്കല്‍, ഈയം എന്നീ ഘനലോഹങ്ങളാണ് കൂടിയ അളവില്‍ ഈ പുകയില ഉത്പന്നത്തില്‍ കണ്ടെത്തിയത്. ക്യാന്‍സറിന് വരെ കാരണമാവുന്ന പദാര്‍ത്ഥങ്ങളാണിവയെന്നും അവരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.