ഐ. എസ്. എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു ആദ്യ ജയം
https://chaliyartimes.blogspot.com/2014/10/kerala-win-isl.html
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. മലയാളീതാരം സബീത്തും, ഓര്‍ജിയുമാണ് കേരളത്തിന്‌വേണ്ടി ഗോള്‍ നേടിയത്. 15ആം മിനുട്ടില്‍ ട്രസഗയിലൂടെ പൂനെ സിറ്റിയാണ് മുന്നിലെത്തിയത്. എന്നാല്‍ 41ആം മിനുട്ടില്‍ സബീത്തിലൂടെ കേരളം സമനില ഗോള്‍ നേടി. സ്റ്റീഫന്‍ പിയേഴ്സണിന്റെ കോര്‍ണര്‍കിക്കില്‍ ഹെന്‍ഗ്ബെര്‍ട്ട് ഹെഡ് ചെയ്ത പന്ത് കാലില്‍ കിട്ടിയ സബീത്ത് കൃത്യമായി നിറയോഴിച്ചു.
65ആം മിനുട്ടില്‍ പെന്‍ ഓര്‍ജി ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോളും കുറിച്ചു. ലെയ്ന്‍ ഹുമിന്റെ പാസ്സിലൂടെയായിരുന്നു വിജയ ഗോള്‍.
ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് കേരളം നാല് പോയന്റൊടെ അഞ്ചാം സ്ഥാനത്തെത്തി.