കൊണ്ടോട്ടി ഉപജില്ലാ കായികമേള നാളെ മുതൽ
https://chaliyartimes.blogspot.com/2014/10/blog-post_28.html
കൊണ്ടോട്ടി ഉപജില്ലാ കായികമേള 29, 30 തീയതികളിൽ മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേള 29ന്ഒളിമ്പ്യൻ പി. ടി. ഉഷയാണ് ഉൽഘാടനം ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ മൽസരങ്ങൾ നവംമ്പർ 5, 6 തീയതികളിൽ ഇ. എം. ഇ. എ കോളേജ് ഗ്രൗണ്ടിലും നടത്തപ്പെടും.
സ്വാഗതസംഘ രൂപവൽകരണ യോഗത്തിൽ എൻ. കെ. സാദിഖലി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: വി. ടി. ഫൗസിയ, കെ. പി. മുസ്ഥഫ തങ്ങൾ (ചെയർമാൻ), കെ. പി. ഉണ്ണി (ജന. കൺവീനർ).