ഇരുവഴിഞ്ഞി എന്റെ നദി എന്റെ ജീവന്‍ പദ്ധതിക്ക് തുടക്കമായി
https://chaliyartimes.blogspot.com/2014/10/blog-post_27.html
ചാലിയാറിന്റെ പ്രധാന പോഷക നദികളിലൊന്നായ ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യത്തില്‍നിന്നും രക്ഷിക്കുന്നതിന് വിവിധ ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മയിലൂടെ നടത്തുന്ന 'ഇരുവഴിഞ്ഞി എന്റെ നദി എന്റെ ജീവന്‍' പദ്ധതിക്ക് തുടക്കമായി.
വെസ്റ്റ് കൊടിയത്തൂര്‍ ജി.എല്‍.പി സ്കൂളില്‍ ചേര്‍ന്ന ഗ്രാമസഭ സി. മോയിന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുഴ സംരക്ഷണ കര്‍മസമിതികള്‍ക്ക് നാട്ടുകാരുടെ പൂര്‍ണ പിന്തുണ വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സൈനബ ചാലില്‍ അധ്യക്ഷത വഹിച്ചു. കര്‍മസമിതി കണ്‍വീനര്‍ എന്‍.കെ. അശ്റഫ് പദ്ധതി വിശദീകരിച്ചു.
കടകളിലെ വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വീടുകളില്‍നിന്ന് അജൈവ മാലിന്യങ്ങളുംമൂലം നാശത്തിന്റെ വക്കിലായ പുഴയുടെ സംരക്ഷണാര്‍ത്ഥമാണ് തിരുവമ്പാടി, കോടഞ്ചേരി, മുക്കം, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.