ആറുമാസം മുമ്പ് നിര്‍മിച്ച കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു
https://chaliyartimes.blogspot.com/2014/10/blog-post.html
കാവനൂര്‍: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 6 മാസം മുമ്പ് നിര്‍മ്മിച്ച കാവനൂര്‍ ചെങ്ങര ചെക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിനു കാരണമായതെന്ന് പറയപ്പെടുന്നു. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കുളത്തിലെ ചളി നീക്കി ഒരു ഭാഗം തകര്‍ന്ന ഭിത്തിയും ഉള്‍പ്പെടുത്തി സംരക്ഷണ ഭിത്തികള്‍ ബലപ്പെടുത്താനായി 4 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. സംരക്ഷണ ഭിത്തി ബലപ്പെടുത്തുന്നതിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് ബെല്‍റ്റ് കനം കുറച്ച് നിര്‍മ്മിച്ചതാണ് ശക്തമായ മഴയില്‍ താഴ്ന്നിറങ്ങിയ വെള്ളം ബെല്‍റ്റിനു വിള്ളല്‍ വീഴ്ത്തിയതും സംരക്ഷണ ഭിത്തി തകരാന്‍ കാരണമായതും.
മറുഭാഗവും ഏത് നിമിഷവും പൊളിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. നിര്‍മ്മാണത്തിലുണ്ടായ അഴിമതി വെളിച്ചത്ത് കൊണ്ടു വരണമെന്നും, സംരക്ഷണ ഭിത്തി അതിവേഗം പുനര്‍നിര്‍മ്മിക്കണമെന്നും ചെങ്ങര ചെക്കുളം ന്യൂ ഫിനിക്സ് ക്ലബ് ആവശ്യമുന്നയിച്ചു.
Location:
Malappuram, Kerala, India