ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം
https://chaliyartimes.blogspot.com/2017/11/mukkam-bus.html
മുക്കം: വരി നിർത്തിച്ച് വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നത് ചോദ്യം ചെയ്ത എസ്. എഫ്. ഐ. പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ കയ്യാങ്കളി, ഇന്നലെ വൈകുന്നേരം അഞ്ചിന് മുക്കം ബസ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ തിരുവമ്പാടി ഏരിയ കമ്മറ്റി പ്രസിഡന്റ് വൈശാഖ്, സെക്രട്ടറി റഫീഖ്, ജോസഫ് വി ജോൺ എന്നീ എസ്. എഫ്. ഐ. പ്രവർത്തകർക്ക് പരിക്കേറ്റു. വിദ്യാർത്ഥികളെ വരി നിർത്താതെ ബസ്സിൽ കയറ്റണം എന്ന് എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ നിർദ്ദേശിച്ചതാണ് ബസ് ജീവനക്കാരെ പ്രകോപിതരാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു, വിദ്യാർത്ഥികളെ വരി നിർത്താതെ ബസ്സിൽ കയറ്റണമെന്ന ജില്ലാ കലക്ടറുടെയും മോട്ടോർ വാഹന വകുപ്പിന്റെയും നിർദ്ദേശം മറികടന്നാണ് മഴയത്തും വെയിലത്തും ബസ് ജീവനക്കാർ വിദ്യാർത്ഥികളെ വരി നിര്‍ത്തിച്ച് ബുദ്ധിമുട്ടിക്കുന്നത്.