ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾക്ക് ക്രൂര മർദ്ദനം
https://chaliyartimes.blogspot.com/2017/11/blog-post_11.html
മുക്കം: ബസിനു കടന്നുപോകാൻ സൈഡ് നൽകിയില്ലെന്നാരോപിച്ച് വിദ്യാർത്ഥികളായ ബൈക്ക് യാത്രക്കാർക്ക് ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. മുക്കം-കൂളിമാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി ബസ്സിലെ ജീവനക്കാരാണ് തിരുവമ്പാടി ഗവൺമെന്റ് ഐ. ടി. ഐ യിലെ ഒന്നാം വർഷ ഇലക്ട്രീഷ്യൻ വിദ്യാർഥികളായ അതുൽ ദാസ്, വിപിൻദാസ് എന്നിവരെ ക്രൂരമായി മർദ്ധിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് മണാശ്ശേരി ഗവൺമെന്റ് യുപി സ്കൂളിന് സമീപത്തായിരുന്നു സംഭവം. സാരമായി പരിക്കേറ്റ വിദ്യാർത്ഥികളെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാക്കി ലിവറുകൊണ്ടേറ്റ അടിയിൽ വിദ്യാർത്ഥികൾക്ക് നെഞ്ചിലും പുറത്തും പരിക്കേറ്റിട്ടുണ്ട്.