വിദേശികൾക്ക് ഇനി പ്രൊഫഷൻ മാറ്റാനാവില്ല
https://chaliyartimes.blogspot.com/2017/11/ksa-profession.html
സൗദി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം നിർത്തിവെച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു, പ്രവർത്തനമേഖലയിലെ തിരുത്തലുകളിൽ വിയോജിപ്പുള്ളവർക്ക് തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ ഓൺലൈൻ വഴി ഒബ്ജക്ഷൻ സമർപ്പിക്കാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ പദവി ശരിയാക്കല്‍ നടപടികളുടെ ഭാഗമായാണ് വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവെച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ പദവി ശരിയാക്കുന്നതിന് നാലാഴ്ചത്തെ സാവകാശം അനുവദിച്ചിരുന്നു. ഇത് തിങ്കളാഴ്ച അവസാനിച്ചു. യഥാര്‍ഥ പ്രവര്‍ത്തന മേഖലക്ക് അനുസൃതമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ രേഖകളില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ വഴി പദവി ശരിയാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആവശ്യം. തിരുത്തലുകൾ വരുത്തി പദവി ശരിയാക്കാത്ത സ്ഥാപനങ്ങൾക്ക് 25,000 റിയാൽ വീതം പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.