പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
അരീക്കോട്: ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വെളളത്തിൽ മുക്കി കൊലപ്പെടുത്തിയ പ്രതിയായ മരുമകനെ പിടികൂ...
https://chaliyartimes.blogspot.com/2017/12/blog-post.html
അരീക്കോട്: ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വെളളത്തിൽ മുക്കി കൊലപ്പെടുത്തിയ പ്രതിയായ മരുമകനെ പിടികൂടുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ നിമയമിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഒളവട്ടൂർ മായക്കര കാവുങ്ങൽ മുഹമ്മദ്, ഭാര്യ ഫാത്തിമ എന്നിവരാണ് മകൾ സാബിറ (22), മക്കളായ ഫാത്തിമ ഫിദ (4), ഫാത്തിമ നിദ (2) എന്നിവരെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ശരീഫിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു നിവേദനം നൽകിയത്.
അനുകൂലമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി ഇവരെ അറിയിച്ചു. കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. 2013 ജൂലൈ 22നാണ് പ്രതി വാവൂർ സ്വദേശിയും മകളുടെ ഭർത്താവുമായ മുഹമ്മദ് ഷരീഫ് ഭാര്യയെയും മക്കളെയും ക്രൂരമായി വെളളക്കെട്ടിൽ മുക്കി കൊലപ്പെടുത്തിയത്.
പെരുമ്പറമ്പ് - പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ഷൻ ആലുക്കലിലെ വെളളക്കെട്ടിലേക്കു സ്കൂട്ടർ ഓടിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. പെരുന്നാളിനു വസ്ത്രങ്ങൾ വാങ്ങിവരുന്പോൾ പുലർച്ചെയാണ് ശരീഫ് മൂന്നു പേരെയും കൊന്നത്. തൊട്ടടുത്ത ദിവസം തന്നെ മുഹമ്മദ് ശരീഫിനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാൾ ഹൈക്കോടതയിൽ ജാമ്യം നേടിയിരുന്നു. മഞ്ചേരി ജില്ലാ സെഷൻ കോടതിയിൽ കേസായതോടെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആറു മാസം കൊണ്ടു കേസിന്റെ വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.
തുടർന്ന് 2015 ഏപ്രിൽ 22ന് കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ഉത്തരവായി. എന്നാൽ കേസിൽ കോടതിയിൽ ഹാജരായില്ല. ഇതോടെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവി്ച്ചു. ഒളിവിൽ പോയ പ്രതി ഷരീഫിനെ വർഷങ്ങളായിട്ടും പോലീസിനു കണ്ടെത്താനായിട്ടില്ല. ഇയാളെ വയനാട്, ഗൂഢല്ലൂർ, കണ്ണൂർ, എടക്കര ഭാഗങ്ങളിൽ പലരും കണ്ടതായി പറയുന്നു. വിവരം പോലീസിൽ അറിയിച്ചിട്ടും അന്വേഷണം നടന്നിട്ടില്ല.
Courtesy: Deepika