സമ്മാനത്തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി ടൗൺ ടീം ഇരട്ടമുഴിയുടെ മാതൃക

എടവണ്ണപ്പാറ: ചെറുവാടിക്കടവില്‍ നടന്ന ചാലിയാര്‍ ജലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് ലഭിച്ച 25,000 രൂപ നിര്‍ധനരായ രോഗികളുടെ ചികിത്...



എടവണ്ണപ്പാറ: ചെറുവാടിക്കടവില്‍ നടന്ന ചാലിയാര്‍ ജലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് ലഭിച്ച 25,000 രൂപ നിര്‍ധനരായ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൈമാറി ടൗൺ ടീം ഇരട്ടമുഴി മാതൃകയായി. നിവര്‍ന്ന്‍ നില്‍ക്കാന്‍ പറ്റാത്ത വിധം "അസ്ഥി വളയല്‍" രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സുറൂറുസമാന് (12)‍, ഫാസില്‍ സമാന്(9)‍, നഷ്വ (5) എന്നീ സഹോദരങ്ങളുടെ ചികിത്സക്കുള്ള സഹായം കണ്ടെത്തുന്നതിനായി രൂപീകരിച്ച സുറൂര്‍-ഫാസില്‍-നഷ്വ ചികിത്സാ സഹായ ഫണ്ടിലേക്കാണ് പ്രൈസ് മണിയായി ലഭിച്ച പണം കൈമാറിയത്. ടൗൺ ടീം ഇരട്ടമുഴിയുടെ മാനേജര്‍ എം. പി. ജാഫറില്‍ നിന്നും ഇ. കെ. മുഹമ്മദ്‌ ഷമീം, പി. സി. അഷ്‌റഫ്‌, കെ. പി. സൈഫുദ്ദീന്‍, കെ. ഇസ്മായീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി. സഈദ് ചികിത്സാ സഹായം ഏറ്റുവാങ്ങി.

എടവണ്ണപ്പാറ പള്ളിപ്പടി പന്തീരായിപ്പറമ്പിൽ മുസ്തഫ-ആസിയ ദമ്പതികളുടെ മക്കളായ ഇവരുടെ ചികിത്സക്ക് മൊത്തം 30 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍കോളേജിലും, തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിലും ഈ രോഗത്തിനുള്ള ഓപ്പറേഷന്‍ സൗകര്യമില്ലാത്തതിനാല്‍ കോയമ്പത്തൂരിലുള്ള ഗംഗ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. അവിടെ നിന്നും നടത്തിയ ടെസ്റ്റില്‍ ഓരോ കുട്ടിക്കും മൂന്നു വീതം ഓപ്പറേഷന്‍ നടത്തണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ രോഗം കാരണം ഈ കുടുബം സാമ്പത്തികമായും, മാനസികമായും തകര്‍ന്നിരിക്കുന്നു. ഇവരുടെ ചികിത്സക്കുള്ള സഹായം കണ്ടെത്തുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും, മുഹമ്മദുണ്ണി ഹാജി (M. L. A), പി. എ. ജബ്ബാര്‍ ഹാജി എന്നിവര്‍ രക്ഷാധികാരികളും, മഹല്ല് ഖത്തീബ് സി. സിറാജുദ്ധീന്‍ ഫൈസി ചെയര്‍മാന്‍, കെ. ഇമ്പിച്ചിമോതി മാസ്റ്റര്‍ കണ്‍വീനര്‍, പി. അബ്ദുഹാജി ട്രഷറര്‍ ആയുമാണ് സുറൂര്‍-ഫാസില്‍-നഷ്വ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുള്ളത്.

Related

Sticky News 1844811158878566357

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item