ജനങ്ങള്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാസൗകര്യമൊരുക്കാന്‍ സ്വകാര്യ ബസ്സുകള്‍ക്ക് സൊസൈറ്റി രൂപീകരിച്ചു


കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ഒരു സൊസൈറ്റിയായി സര്‍വ്വീസ് നടത്തുവാന്‍ തീരുമാനിച്ചു. അരീക്കോട്, മുക്കം, എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, പെരുവഴിക്കടവ് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന എണ്‍പതോളം സ്വകാര്യ ബസ്സുകളുടെ ഉടമകളാണ് പൂവ്വാട്ടുപറമ്പ് വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സൊസൈറ്റി രൂപീകരിക്കുവാന്‍ ഒരുമിച്ച് തീരുമാനമെടുത്തത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ബസ്സുകളുടെ മത്സരയോട്ടവും, തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷവും ഇല്ലാതാകുമെന്ന്‍ പ്രതീക്ഷിക്കാം. ഫെബ്രുവരി ഒന്ന് മുതല്‍ പദ്ധതിക്ക് തുടക്കമിടാനാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷിതമായ യാത്രാസൗകര്യമാണ് ഈ സൊസൈറ്റിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ബസ്സുടമകള്‍ അറിയിച്ചു.

Related

Sticky News 8454795992229074961

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item