പട്ടികവര്‍ഗ വിദ്യര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

https://chaliyartimes.blogspot.com/2015/05/blog-post_25.html
എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 11 വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ അലമാര, മേശ, കസേര എന്നിവ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പരിസരത്തുനടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി. സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. 2014-15 വാര്‍ഷിക പദ്ധതിയില്‍ നാലുലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് ഷറഫുന്നീസ അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി. അബ്ദല്ല, പി. അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം കുഴിമുള്ളി ഗോപാലന്‍, ആലുങ്ങല്‍ ആമിന, ശബ്‌ന, ജൈസല്‍ എളമരം, ശരീഫ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി.കെ. മുഹമ്മദ്കുട്ടി, കെ.എം. മമ്മദ്കുട്ടി, എം.കെ.സി. മൊയ്തീന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ്, ഫ്രാന്‍സിസ്, മമ്മദിശ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.