ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാന്‍ഡ് ബാഗേജ് എട്ട് കിലോ; നിയമം കര്‍ശനമാക്കി എയര്‍ ഇന്ത്യ
https://chaliyartimes.blogspot.com/2015/06/blog-post.html
എയർ ഇന്ത്യാ വിമാനങ്ങളിൽ ഹാന്‍ഡ് ബാഗേജ് എട്ട് കിലോയിൽ കൂടാൻ അനുവദിക്കില്ലെന്ന നിയമം കര്‍ശനമാക്കി എയര്‍ ഇന്ത്യ. ഇതില്‍ കൂടുതല്‍ കൊണ്ടുപോകണമെങ്കില്‍ പണമടക്കേണ്ടി വരും. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെടെയാണ് ബാഗേജിന് എട്ട് കിലോ പരിധി നിശ്ചയിച്ചത്. ഇതിനായി യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ബോർഡിംഗ് ഗേറ്റുകളിൽ ഹാൻഡ് ബാഗേജ് ഭാരം നോക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. ഹാന്‍ഡ് ബാഗേജ് (കാരിയോൺ ബാഗ്) 55cm (22") x 40cm (16") x 20cm (8") വലിപ്പത്തിലുള്ളതായിരിക്കണം.
ഹാന്‍ഡ് ബാഗേജിന് പുറമെ ലേഡീസ് ഹാന്‍ഡ് ബാഗ്, ഓവര്‍കോട്ട് അല്ലെങ്കില്‍ കമ്പിളി പുതപ്പ്, പുതപ്പ്, ക്യാമറ അല്ലെങ്കില്‍ ബൈനാക്കുലര്‍, ലാപ്‌ടോപ്, പുസ്തകങ്ങളോ വായിക്കാനുള്ള മറ്റു ഉപകരണങ്ങളോ, കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ ഭക്ഷണം, കുട്ടികളെ എടുക്കാനുള്ള ബാസ്‌കറ്റ്, ഫീഡിങ് ബോട്ടില്‍, മടക്കിവയ്ക്കാവുന്ന വീല്‍ചെയര്‍, ഊന്നുവടി, മടക്കിവയ്ക്കാവുന്ന കുട, ആസ്ത്മ രോഗികള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന മരുന്ന് എന്നിവ അനുവദിക്കും. പക്ഷേ ഇവയൊക്കെയും കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
