നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എങ്ങിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മൗസ് ആയി ഉപയോഗിക്കാം
https://chaliyartimes.blogspot.com/2015/03/Turn-Your-Smartphone-into-Mouse.html
കമ്പ്യൂട്ടറില്‍ നിന്നും സിനിമ കാണുമ്പോഴും, പാട്ട് കേള്‍ക്കുമ്പോഴും ഒരു വയര്‍ലസ്സ് മൗസുണ്ടെങ്കില്‍ വളരെ സൗകര്യപ്രദമാണ്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കുറച്ചകലെനിന്നായാലും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക്തന്നെ നിയന്ത്രിക്കാം. എന്നാല്‍ ഒരു വയര്‍ലസ്സ് മൗസില്ലെങ്കിലും ഒരു റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്നത് പോലെ നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാം. എങ്ങിനെയെന്നല്ലേ?, ഒരു സ്മാര്‍ട്ട്‌ഫോണും, വൈ-ഫൈ കണക്ഷനും വേണമെന്നു മാത്രം. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇത് വളരെ റിസ്കി ആയിരിക്കുമെന്ന്.
എന്നാല്‍ വളരെ ലളിതമായിത്തന്നെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എങ്ങിനെ ഒരു മൗസ് ആയി ഉപയോഗിക്കാം എന്ന് നോക്കാം.
Step - 1:
താഴെയുള്ള ലിങ്കില്‍ നിന്നും നിങ്ങളുടെ ഫോണിനനുയോജ്യമായ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
Step - 2:
അടുത്തതായി താഴെ കാണുന്ന ലിങ്കില്‍ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനനുയോജ്യമായ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
Step - 3:
ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണും, കമ്പ്യൂട്ടറും ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യുക.
Step - 4:
കമ്പ്യൂട്ടറിലെ റിമോട്ട് മൗസ് ആപ്പ് തുറക്കുമ്പോള്‍ താഴെ കാണുന്ന പോലെ ഐ. പി. അഡ്രസ്സ് കാണിക്കും.
Step - 5:
ഇനി ഫോണില്‍ റിമോട്ട് മൗസ് ആപ്പ് തുറന്ന് ഐ. പി. അഡ്രസ്സ് ഉപയോഗിച്ച് പി. സിയും, മൊബൈലും കണക്ട് ചെയ്യുക. അതോടെ മൊബൈല് മൗസ് പോലെ പ്രവര്‍ത്തിച്ച് തുടങ്ങും.
റിമോട്ട് മൗസ് ആപ്പിന്റെ പ്രവര്‍ത്തനം താഴെ കാണുന്ന വീഡിയോയില്‍ നിന്നും കൂടുതല്‍ അറിയാം.
Please Share if You Like this Post