തീവണ്ടിയിലെ കൊലപാതകം: പ്രതിയെന്ന് കരുതുന്ന ആള്‍ പിടിയില്‍
https://chaliyartimes.blogspot.com/2014/10/blog-post_30.html
കണ്ണൂരില്‍ ട്രെയിനില്‍ നിന്നും യുവതിയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന യുവാവിനെ പോലീസ് തൃശൂരില്‍ നിന്നും പിടികൂടി. തമിഴ്നാട് കമ്പം സ്വദേശിയായ സുരേഷ് (കണ്ണന്‍) എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് 24 വയസ്സുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പറയുന്നു.
കണ്ണൂര്‍ - ഏറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്ന കൊണ്ടോട്ടി വിളയില്‍ ഫാത്തിമയെയാണ് കഴിഞ്ഞ 20ന് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.