ആരോപണ വിധേയനായ അദ്ധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലേക്ക് മാര്‍ച്ച്
https://chaliyartimes.blogspot.com/2014/10/blog-post_92.html
ചീക്കോട്: വിദ്ധ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ ആരോപണ വിധേയനായ അദ്ധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകള്‍ രംഗത്ത്. സി. പി. എം, കോണ്ഗ്രസ്സ് എന്നീ സംഘടനകളും, വെട്ടുപാറ മൈത്രി ക്ലബ്ബും ചീക്കോട് ഹൈസ്കൂളിലേക്ക് മാര്‍ച്ച് നടത്തി.
ഉച്ചക്ക് സ്കൂള്‍ മാനേജറുടെ വീടിനു മുന്നിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോണ്ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് കയറാന്‍ ശ്രമിച്ചത് പോലീസ് തടയുകയായിരുന്നു. മണ്ഡലം കമ്മിറ്റിയുടെ നേത്രത്തത്തില്‍ ചീക്കോട് അങ്ങാടിയില്‍ നിന്നാണ് യൂത്ത് കോണ്ഗ്രസ്സ് പ്രകടനം ആരംഭിച്ചത്. ചീക്കോട് ലോക്കല്‍ കമ്മിറ്റിയുടെ നേത്രത്തത്തിലും പ്രകടനവും, യോഗവും നടന്നിരുന്നു.